Question:

മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയിൽ നിന്നും സന്ദേശം വിവിധ അവയവങ്ങളിലേക്ക് വഹിക്കുന്ന നാഡീകോശങ്ങളാണ് :

Aസംവേദന നാഡീകോശങ്ങൾ

Bപ്രേരക നാഡീകോശങ്ങൾ

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

B. പ്രേരക നാഡീകോശങ്ങൾ

Explanation:

വിവിധതരം നാഡികോശങ്ങൾ

  • സന്ദേശദിശയ്ക്കനുസരിച്ച് നാഡീകോശങ്ങളെ സംവേദനാഡീകോശമെന്നും പ്രേരക നാഡീകോശമെന്നും തരംതിരിക്കാം.
  • മസ്‌തിഷ്‌കത്തിലേക്കും സുഷുമ്‌നയിലേക്കും സന്ദേശങ്ങളെ വഹിക്കുന്ന നാഡീകോശങ്ങളാണ് സംവേദനാഡീകോശങ്ങൾ.
  • പ്രേരകനാഡീകോശങ്ങൾ മസ്തിഷ്കത്തിൽ നിന്നും സുഷുമ്‌നയിൽനിന്നും സന്ദേശങ്ങൾ വിവിധ അവയവങ്ങളിലേക്കെത്തിക്കുന്നു.

Related Questions:

ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?

തലച്ചോറ്, സുഷ്‌മുന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡി ?

ഡെൻറൈറ്റിൽ നിന്നും ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്ന നാഡീകോശ ഭാഗം ഏതാണ് ?

മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ പ്രവർത്തനത്തെയാണ് ത്വരിതപ്പെടുത്തുന്നത് ?

മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശം വഹിക്കുന്ന നാഡീകോശങ്ങളാണ് :