ഏകാത്മക മിശ്രിതം (Homogenous Mixture):
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു
ഉദാഹരണം:
മഴ വെള്ളം, വിനാഗിരി, ഉപ്പു വെള്ളം, ലോഹക്കൂട്ടുകൾ (alloys),
ഭിന്നാത്മക മിശ്രിതം (Heterogenous Mixture):
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു
ഉദാഹരണം:
കടൽ ജലം, ചെളിവെള്ളം, കഞ്ഞിവെള്ളം, ചോക്കുപൊടിയും വെള്ളവും, വെള്ളവും എണ്ണയും
മൂലകങ്ങൾ (Elements):
രാസ പ്രക്രിയയിലൂടെ വിഘടിപ്പിച്ച്, ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധ പദാർത്ഥങ്ങളെ, മൂലകങ്ങൾ എന്ന് വിളിക്കുന്നു.
സംയുക്തങ്ങൾ (Compounds):
രണ്ടോ അതിലധികമോ മൂലകങ്ങൾ, രാസ പ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളെ, സംയുക്തങ്ങൾ എന്ന് വിളിക്കുന്നു.