App Logo

No.1 PSC Learning App

1M+ Downloads

രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :

A5

B6

C4

D2

Answer:

D. 2

Read Explanation:

 

 വിഷുവം (Equinox)

  • രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്ന പേര് -വിഷുവങ്ങൾ (Equinox )
  • സൂര്യ പ്രകാശം ഭൂമധ്യരേഖയിൽ  നേരിട്ട്  പതിക്കുന്ന ദിവസമാണിത് 
  • വർഷത്തിൽ രണ്ട് ദിവസങ്ങളാണ് വിഷുവങ്ങളായി അറിയപ്പെടുന്നത്
  • വസന്ത വിഷുവം (Vernal Equinox )-മാർച്ച് 21 
  • ശരത് വിഷുവം (Autumnal Equinox )-സെപ്റ്റംബർ 23 
  • രാത്രിയും പകലും ഉണ്ടാവാനുള്ള കാരണം ഭൂമിയുടെ ഭ്രമണം ആണ് 
  • ഋതുക്കൾ ഉണ്ടാവാനുള്ള കാരണം ഭൂമിയുടെ പരിക്രമണം ആണ് 
  • വസന്തം ,ഗ്രീഷ്മം ,ശിശിരം ,ശരത് ,ഹേമന്തം ,വർഷം ഇവയാണ് ഋതുക്കൾ 

  അയനാന്തം (Solstice )

  • രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ അറിയപ്പെടുന്ന പേര് - അയനാന്തങ്ങൾ (Solstice )
  • ഗ്രീഷ്മ അയനാന്തം ,ശിശിര അയനാന്തം ഇവയാണ് രണ്ട് അയനാന്തങ്ങൾ 
  • ഗ്രീഷ്മ അയനാന്തം /ഉത്തര അയനാന്തം/കർക്കിടക അയനാന്തം  (Summer solstice )-ജൂൺ 21 
  • ശിശിര അയനാന്തം /ദക്ഷിണ അയനാന്തം/മകര അയനാന്തം  (Winter solstice )-ഡിസംബർ 22 
  • ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം -ജൂൺ 21 

Related Questions:

അമാവാസി, പൗർണമി എന്നീ ദിവസങ്ങൾക്കു ശേഷം എത്ര ദിവസം കഴിയുമ്പോഴാണ് സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണിയ അകലങ്ങളിൽ എത്തുന്നത് ?

നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം?

റിബോൺ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്

ദ്വീപ് വൻകര എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ഏതാണ് ?

പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത് ഏത് ?