Question:
ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ?
- മാർച്ച് 21
- ജൂൺ 21
- സെപ്റ്റംബർ 23
- ഡിസംബർ 22
Aമൂന്ന് മാത്രം
Bഎല്ലാം
Cഒന്നും മൂന്നും
Dഒന്ന് മാത്രം
Answer:
C. ഒന്നും മൂന്നും
Explanation:
സമരാത്രദിനങ്ങൾ (വിഷുവങ്ങൾ ,equinoxes )
- പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർ മുകളിലാകുന്ന ദിവസങ്ങൾ - സമരാത്രദിനങ്ങൾ
- സമരാത്രദിനങ്ങൾ എന്നറിയപ്പെടുന്ന ദിവസങ്ങൾ - മാർച്ച് 21 ,സെപ്തംബർ 23
- ഈ ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും