Question:
നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?
Aകാവേരി
Bനർമദാ
Cഗോദാവരി
Dകൃഷ്ണ
Answer:
D. കൃഷ്ണ
Explanation:
കൃഷ്ണ നദി
- ഉത്ഭവം - മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ
- ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപീയ നദിദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി
- ഏകദേശം 1400 കിലോമീറ്റർ നീളം.
- കൃഷ്ണ നദിയിലാണ് പ്രശസ്തമായ നാഗാർജുനസാഗർ ഡാം നിർമിച്ചിരിക്കുന്നത്.
- മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീതീരം
- ശ്രീശൈലം പദ്ധതി കൃഷ്ണ നദിയിലാണ്
- അൽമാട്ടി ഡാം കൃഷ്ണ നദിയിലാണ്
- അൽമാട്ടി ഡാം ലാൽ ബഹാദൂർ ശാസ്ത്രി അണക്കെട്ട് എന്നും അറിയപ്പെടുന്നു
- തെലുങ്കുഗംഗ എന്നറിയപ്പെടുന്നത് - കൃഷ്ണ
- കൃഷ്ണ നദിയില്‍ നിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തെലുങ്കുഗംഗ പദ്ധതി
താഴെ നൽകിയിട്ടുള്ള സംസ്ഥാനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ് കൃഷ്ണാ നദി:
- മഹാരാഷ്ട്ര
- കർണാടക
- തെലങ്കാന
- ആന്ധ്രാപ്രദേശ്