Question:
ശിവസമുദ്രം വെള്ളച്ചാട്ടം ഏതു നദിയിലാണ്?
Aഹൂഗ്ലി
Bയമുന
Cകാവേരി
Dഗംഗ
Answer:
C. കാവേരി
Explanation:
കാവേരി
തമിഴ്‌നാട്ടിലെ പ്രധാന നദി.
കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്നു.
നദിയുടെ നീളം - 765 കിലോമീറ്റർ
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി.
മേട്ടൂര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി.
ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഈ നദിയിൽ സ്ഥിതി ചെയുന്നു.
മധ്യകാലഘട്ടത്തിൽ ചോള സാമ്രാജ്യത്തിലെ ഏറ്റവും പ്രധാന നദി.
കരികാല ചോളൻ ഒന്നാം ശതകത്തില്‍ കാവേരിയില്‍ പണികഴിപ്പിച്ച കല്ലണൈ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്.
കാവേരി നദിയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈയുടെ ഇപ്പോഴത്തെ പേര് - ഗ്രാന്റ് അണക്കെട്ട്.
കാവേരി ഡെൽറ്റ പ്രദേശത്തെ "Protected Special Agricultural Zone" ആയി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ മേജർ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി (1902) നിലവിൽ വന്ന നദി.
കബനി, ഭവാനി, അമരാവതി, പാമ്പാർ, ലക്ഷ്മണതീർത്ഥം, അർക്കാവതി, നോയൽ എന്നിവയാണ് കാവേരി നദിയുടെ പ്രധാന പോഷകനദികൾ.