App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒരു വ്യക്തിയുടെ അക്കൗണ്ടിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ വാണിജ്യ ബാങ്കുകൾ അവസരം നൽകുന്നു . ഈ സേവനത്തിന്റെ പേര് ഓവർ ഡ്രാഫ്റ്റ് എന്നാണ്.

2.ബാങ്കുമായി തുടർച്ചയായി ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്ക്, സാധാരണയായി പ്രചലിത നിക്ഷേപമുള്ളവര്‍ക്ക്  എന്നിവർക്കാണ് ബാങ്കുകൾ ഓവർ ഡ്രാഫ്റ്റ് നൽകുന്നത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

  • ഓവർഡ്രാഫ്റ്റ് - വാണിജ്യ ബാങ്കുകൾ വ്യക്തികൾക്ക് നൽകുന്ന മറ്റൊരു തരം വായ്പ 

  • വ്യക്തികളുടെ ബാങ്ക് അക്കൌണ്ടിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാനുള്ള അവസരമാണിത് 

  • സാധാരണയായി പ്രചലിത നിക്ഷേപം ഉള്ളവർക്കാണ് ഈ അവസരം നൽകുക
     
  •  പ്രചലിത നിക്ഷേപം ( current deposit ) - ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കുവാനും പിൻവലിക്കുവാനും സൌകര്യം നൽകുന്ന നിക്ഷേപരീതി 

  • ഈ നിക്ഷേപരീതി കൂടുതലായി ഉപയോഗിക്കുന്നത് വ്യാപാരികളും വ്യവസായികളും ആണ് 

Related Questions:

പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര് ?
SIDBI യുടെ പൂർണരൂപമെന്ത് ?
പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?
ഇന്ത്യൻ രൂപയുടെ ചിഹ്നം ഏത് ലിപിയിൽ നിന്നും എടുത്തതാണ് ?
ഇന്ത്യയില്‍ വ്യക്തിയുടെ ജീവനും ആരോഗ്യത്തിനും സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന സ്ഥാപനമേത്?