Question:

ഇന്ത്യൻ ഭരണഘടനയുടെ ഭാഗംIIIപൗരന്മാർക്ക് ചില മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു താഴെപ്പറയുന്നവയിൽ ഒരു അവകാശം ഭാഗംIII ഉൾപ്പെടുത്തിയിട്ടില്ല,ഏതാണ് ആ അവകാശം

Aവ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം

Bതുല്യ ജോലിക്ക് തുല്യ വേതനത്തിനുള്ള അവകാശം

Cഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ ഉള്ള അവകാശം

Dസമത്വത്തിനുള്ള അവകാശം

Answer:

B. തുല്യ ജോലിക്ക് തുല്യ വേതനത്തിനുള്ള അവകാശം

Explanation:

 മൗലികാവകാശങ്ങൾ

  • ജനാധിപത്യത്തിൻറെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ്ണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതും ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്തതുമായ അവകാശങ്ങൾ മൗലികാവകാശങ്ങൾ
  • ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം ഭാഗം 3
  • ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ആർട്ടിക്കിളുകൾ : ആർട്ടിക്കിൾ 12 മുതൽ 35 വരെ
  • മൗലികാവകാശങ്ങളുടെ  ശില്പി : സർദാർ വല്ലഭായി പട്ടേൽ
  • മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ ഒരു പൗരനെ കോടതിയെ സമീപിക്കാവുന്നതാണ്
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ  : സുപ്രീം കോടതി
  • ഭരണഘടനാ നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം 7
  • ഇപ്പോഴുള്ള മൗലികാവകാശങ്ങളുടെ എണ്ണം 6
  • മൗലികാവകാശമായിരുന്ന സ്വത്ത് അവകാശം ഇപ്പോൾ ഒരു നിയമാവകാശം അല്ലെങ്കിൽ ഭരണഘടന അവകാശമാണ്
  • ഇന്ത്യയുടെ മാഗ്നാകാർട്ട , സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ , ഇന്ത്യൻ ഭരണഘടനയുടെ  ആണിക്കല്ല് എന്നിങ്ങനെ മൗലികാവകാശങ്ങളെ വിശേഷിപ്പിക്കുന്നു
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി 44ആം ഭേദഗതി 1978
  • മൗലികാവകാശങ്ങൾ :
  • സമത്വത്തിനുള്ള അവകാശം 14 മുതൽ 18
  • സ്വാതന്ദ്ര്യത്തിനുള്ള അവകാശം 19 മുതൽ 22
  • ചൂഷണത്തിനെതിരായ അവകാശം 23 മുതൽ 24
  • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 25 - 28
  • സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 29 -30
  • ഭരണഘടന പരമായ പ്രതിവിധിയുള്ള അവകാശം 32
  • ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുന്നതിനായി ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളാണ് മാർഗ്ഗനിർദ്ദേശ തത്വങ്ങൾ
  • ഭരണനിർവഹണത്തിലും നിയമനിർമാണത്തിലും ഭരണകൂട പാലിക്കേണ്ട നിർദേശങ്ങളെ സംബന്ധിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്
  • ഇന്ത്യൻ ഭരണഘടനയിൽ മാർഗ്ഗനിർദേശിക തത്വങ്ങൾ ഉൾപ്പെടുന്ന ഭാഗം ഭാഗം 4
  • ഭരണഘടനയിൽ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ ഉൾപ്പെടുന്ന വകുപ്പ് ആർട്ടിക്കിൾ 36 മുതൽ 51
  • ആർട്ടിക്കിൾ 39 ഡി തുല്യ ജോലിക്ക് തുല്യ വേതനം

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

The Article of the Indian Constitution that deals with Right to Constitutional Remedies is:

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.ബി.ആർ.അംബേദ്കർ വിശേഷിപ്പിച്ചത് ഏത് മൗലികാവകാശത്തെയാണ് ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ്, ഇന്ത്യൻ പൗരന്മാർക്ക് അവർക്കെതിരെയും ഇന്ത്യൻ സർക്കാരിനെതിരെപോലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ അനുവദിക്കുന്നത് ?