Question:

' സമാധാനം , ലോകത്തിനു സമാധാനം ' ഈ മുദ്രാവാക്യം ഏതു നവോഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവൈകുണ്ഠ സ്വാമി

Bപൊയ്കയിൽ കുമാരഗുരുദേവൻ

Cസഹോദരൻ അയ്യപ്പൻ

Dമുഹമ്മദ് അബ്ദുൽ റഹ്മാൻ

Answer:

B. പൊയ്കയിൽ കുമാരഗുരുദേവൻ

Explanation:

പൊയ്കയിൽ കുമാരഗുരുദേവൻ

  • യോഹന്നാൻ എന്നായിരുന്നു യഥാർഥ നാമം.
  • 1909-ൽ ഇരവിപേരൂർ ആസ്ഥാനമാക്കി പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിച്ചു (PRDS - God's Church of Visible Salvation).
  • ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന ജാതി മേധാവിത്വത്തിനെതിരെ കുമാര ഗുരു നടത്തിയ പോരാട്ടങ്ങളെ പൊതുവെ അടിലഹള എന്നറിയപ്പെടുന്നു.
  • അടിലഹളയിൽ ഉൾപ്പെട്ട സമരങ്ങൾ - വെള്ളീനടി സമരം, മുണ്ടക്കയം സമരം, കൊഴുക്കുംചിറ സമരം, വാകത്താനം സമരം, മംഗലം സമരം

  • ദളിതർക്ക് പ്രത്യേകം പള്ളി സ്ഥാപിക്കുന്നതിനെതിരെ ശബ്ദമുയർത്തിയ നവോത്ഥാന നായകൻ - കുമാരഗുരുദേവൻ
  • ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന നവോത്ഥാന നായകൻ
  • പ്രതിയോഗികൾ 'പുലയൻ മത്തായി' എന്നു വിളിച്ച് അധിക്ഷേപിച്ചിരുന്ന നവോത്ഥാന നായകൻ
  • 'കേരള നെപ്പോളിയൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്

  • സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വ്യക്തി.
  • ദളിത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിൽ വാദിച്ച നവോത്ഥാന നായകൻ
  • ഒന്നാം ലോകമഹായുദ്ധസമയത്ത് മാരങ്കുളം മുതൽ കുളത്തൂർ കുന്നുവരെ യുദ്ധവിരുദ്ധജാഥക്ക് നേതൃത്വം കൊടുത്ത വ്യക്തി
  • 'രത്നമണികൾ' എന്ന കവിതാസമാഹാരത്തിന്റെ ഉപജ്ഞാതാവ് - കുമാരഗുരുദേവൻ
  • 'പൊയ്കയിൽ യോഹന്നാൻ' എന്ന ഗ്രന്ഥം രചിച്ചത് - എം.ആർ.രേണുകുമാർ

Related Questions:

പ്രാചീനമലയാളം ആരുടെ പുസ്തകമാണ്?

ഹെർമൻ ഗുണ്ടർട് , എഡ്‌വേഡ്‌ ബ്രെണ്ണൻ ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

റിങ്കൾ ടോബ്, റെവനെൻഡ് മീഡ് ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

' സ്വദേശാഭിമാനി ' പത്രം കണ്ടുകെട്ടിയ വർഷം ?

തോൽവിറക് സമര നായികയായി അറിയപ്പെടുന്നത് ആര് ?