Question:
ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം
Aരാമൻ ഇഫക്ട്
Bജൂൾ തോംസൺ ഇഫക്ട്
Cഡോപ്ലർ ഇഫക്ട്
Dഫോട്ടോ ഇലക്ട്രിക് ഇഫക്ട്
Answer:
C. ഡോപ്ലർ ഇഫക്ട്
Explanation:
രാമൻ ഇഫക്ട്:
ഒരു പ്രകാശ കിരണം, തന്മാത്രകളാൽ വ്യതിചലിക്കുമ്പോൾ സംഭവിക്കുന്ന, പ്രകാശ തരംഗദൈർഘ്യത്തിലെ മാറ്റമാണ് രാമൻ പ്രഭാവം.
ജൂൾ തോംസൺ ഇഫക്ട്:
ദ്രാവകങ്ങളുടെ അഡിയാബാറ്റിക് (adiabatic) / ഇസെന്താൽപിക് (isenthalpic) വികാസ സമയത്ത്, നിരീക്ഷിക്കപ്പെടുന്ന തണുപ്പിക്കൽ അല്ലെങ്കിൽ ചൂടാക്കലാണ് ജൂൾ-തോംസൺ പ്രഭാവം.
ഡോപ്ലർ ഇഫക്ട്:
ഒരു തരംഗ സ്രോതസ്സും, അതിന്റെ നിരീക്ഷകനും, തമ്മിലുള്ള ആപേക്ഷിക ചലന സമയത്ത്, തരംഗ ആവൃത്തിയിലെ മാറ്റത്തെയാണ് ഡോപ്ലർ ഇഫക്റ്റ് എന്ന് സൂചിപ്പിക്കുന്നത്.
ഫോട്ടോ ഇലക്ട്രിക് ഇഫക്ട്:
പ്രകാശം പതിക്കുമ്പോൾ ലോഹത്തിന്റെ ഉപരിതലത്തിൽ നിന്ന്, ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്ന ഒരു പ്രതിഭാസമാണ് ഫോട്ടോഇലക്ട്രിക് പ്രഭാവം.