Question:

ഫോട്ടോയിൽ കാണുന്ന സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സൗമ്യ തന്റെ കൂട്ടുകാരിയോട് പറഞ്ഞു “അവർ എന്റെ അച്ഛന്റെ ഏക മകളുടെ മുത്തശ്ശിയുടെ ഏക മരുമകൾ ആണ്. ആ സ്ത്രീക്ക് സൗമ്യയുമായുള്ള ബന്ധം എന്താണ്?

Aഅമ്മായി

Bസഹോദരി

Cമരുമകൾ

Dഅമ്മ

Answer:

D. അമ്മ

Explanation:

സൗമ്യയുടെ അച്ഛന്റെ ഏക മകൾ സൗമ്യ തന്നെ. സൗമ്യയുടെ മുത്തശ്ശിയുടെ ഏക മരുമകൾ അതായത് മകന്റെ ഭാര്യ സൗമ്യയുടെ അമ്മ


Related Questions:

ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?

അമൽ അരുണിനോട് പറഞ്ഞു ഇന്നലെ ഞാൻ എൻറെ മുത്തശ്ശിയുടെ ഒരേയൊരു മകളുടെ ഒരേയൊരു മകളെ കണ്ടു എങ്കിൽ അമൽ ആരെയാണ് കണ്ടത് ?

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?

രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകനാണെങ്കിൽ രാജുവിന് വനജ യോടുള്ള ബന്ധമെന്ത് ?

അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?