Question:

കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം :

Aമൈറ്റോകോൺഡ്രിയ

Bഎൻഡോപ്ലാസ്മിക് റെറ്റികുലം

Cഫേനം

Dറൈബോസോം

Answer:

D. റൈബോസോം

Explanation:

കോശം 
  • ജീവന്റെ അടിസ്ഥാന യൂണിറ്റ്‌ ആണ്‌ കോശങ്ങൾ.
  • കോശങ്ങൾ, കലകൾ എന്നിവയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്‌ ഹിസ്റ്റോളജി.
  • കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - റോബര്‍ട്ട്‌ ഹുക്ക്‌.
  • ജന്തുശരീരം കോശനിര്‍മിതമാണെന്ന്‌ കണ്ടെത്തിയത്‌.- തിയോഡർ ഷ്വാൻ.
  • ആദ്യമായി സസ്യകോശങ്ങളെ കണ്ടെത്തിയത്‌ - എം.ജെ ഷ്ളീഢൻ
  • ജന്തു കോശങ്ങളെ കണ്ടെത്തിയത് : തിയോഡർ ശ്വാൻ
  • കോശവിഭജനത്തിലൂടെയാണ്‌ പുതിയ കോശങ്ങൾ ഉണ്ടാകുന്നത്‌  എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ - റുഡോൾഫ്‌ വിര്‍ച്ചോവ്‌.

  • കോശം നിര്‍മിക്കപ്പെട്ടിരിക്കുന്ന പദാര്‍ഥം - പ്രോട്ടോപ്ലാസം.
  • കോശത്തിലെ ആത്മഹത്യാ സഞ്ചികൾ - ലൈസോസോം.
  • ഏറ്റവും നീളം കൂടിയ കോശം - നാഡീകോശം (ന്യൂറോണ്‍)
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം - അണ്ഡം. പുംബീജമാണ്‌ ഏറ്റവും ചെറുത്‌.
  • മനുഷ്യരില്‍ ഏറ്റവുമധികം ജീവിതദൈര്‍ഘ്യമുള്ള കോശങ്ങൾ - നാഡീകോശങ്ങൾ

  • ഏറ്റവും ചെറിയ കോശമുള്ളത്‌ ബാക്ടീരിയക്ക്‌.
  • ഏറ്റവും വലിയ കോശമെന്നറിയപ്പെടുന്നത്‌ ഒട്ടകപ്പക്ഷിയുടെ മുട്ടയിലെ മഞ്ഞക്കരു.

  • കോശത്തിലെ 'പ്രവൃത്തിയെടുക്കുന്ന കുതിരകൾ' (Work horses of cell) എന്നറിയപ്പപെടുന്നത്‌ - പ്രോട്ടീനുകൾ (മാംസ്യം)
  • കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം : റൈബോസോം
  • പ്രോട്ടീന്‍ നിര്‍മാണ യൂണിറ്റുകൾ എന്നറിയപ്പെടുന്നത്‌ : അമിനോ ആസിഡുകൾ.
  • കോശത്തിന്റെ പ്രവര്‍ത്തനങ്ങൾക്കാവശ്യമായ ഊര്‍ജം നല്‍കുന്നത്‌ - എ.ടി.പി (അഡെനോസിന്‍ ട്രൈഫോസ്‌ഫേറ്റ്).
  • കോശത്തിലെ 'Electric Power' എന്നറിയപ്പെടുന്നതും 'ATP' യാണ്‌.
  • സസ്യകോശങ്ങൾ ഊര്‍ജഘടകങ്ങളായ ATP ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ - പ്രകാശ സംശ്ലേഷണം.
  • കോശത്തിലെ പവർ ഹൗസ് എന്നറിയപെടുന്നതാണ് മൈറ്റോ കോൺഡ്രിയ.
  • ഇവയ്ക്കു തുല്യമായി സസ്യകോശങ്ങളിൽ കാണപ്പെടുന്ന കണങ്ങളാണ് ക്ലോറോപ്ലാസ്റ്റുകൾ.

  • വേരില്‍ നിന്നും ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സസ്യകല - സൈലം.
  • ഇലകളില്‍ നിന്നും ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്‌ 'ഫ്ലോയം' എന്ന സസ്യകലയാണ്‌.
  • മാതൃസസ്യത്തിലെ കോശത്തില്‍ നിന്നും അതേ സ്വഭാവസവിശേഷതകളുള്ള സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന രീതി - ടിഷ്യു കൾച്ചര്‍

Related Questions:

ജീവശരീരം നിർമിക്കപ്പെട്ട ചെറു ഘടകങ്ങളെ _____ എന്ന് വിളിക്കുന്നു .