കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ
- കബനി, ഭവാനി, പാമ്പാർ എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.
- ഈ മൂന്നു നദികളും കാവേരി നദിയുടെ പോഷകനദികളാണ്.
- കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി : കബനി
- കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളതും കബനിയാണ്.
- കേരളത്തിൽ കബനി ഒഴുകുന്ന ദൂരം - 58 കി.മീ
- കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി : പാമ്പാർ.
- കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം - 25 കി.മീ
- കേരളത്തിൽ ഭവാനി നദി ഒഴുകുന്ന ദൂരം - 37.5 കി.മീ
പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി
- തൃശ്ശൂർ ജില്ലയിൽ ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത്
- 1957 മാർച്ച് 6നാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്
- പ്രതിവർഷം 191 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതി
ഭാരതപ്പുഴ
- കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
- 209km ആണ് നീളം
- ഉത്ഭവം - ആനമല
- പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
- പാലക്കാട് , തൃശ്ശൂർ , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു
- 'കേരളത്തിന്റെ നൈൽ' എന്നറിയപ്പെടുന്ന നദി
- ഭാരതപുഴയെ 'ശോകനാശിനിപ്പുഴ' എന്ന് വിളിച്ചത് : തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
- ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ (ചിറ്റൂർ പുഴ), കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് പ്രധാന പോഷകനദികൾ