താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- വിഭംഗനം ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ആണ് .
- അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .
- വിഭംഗനം വ്യക്തമായി അനുഭവിക്കണമെങ്കിൽ തടസത്തിന്റെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തോട് അടുത്തായിരിക്കണം. അതായത് തടസ്സം/ സുഷിരം വളരെ ചെറുതാണെങ്കിൽ കൂടുതൽ വിഭംഗനം സംഭവിക്കും .
A1 മാത്രം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി