Question:

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? 

  1. ആസൂത്രണ കമ്മീഷൻ 1950 ൽ സ്ഥാപിച്ചു.
  2. 1951ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു.
  3. ഇപ്പോൾ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടക്കുന്നു. 
  4. സ്വാശ്രയത്വം ഒരു പ്രധാന ലക്ഷ്യമാണ്.

A(i), (ii) & (iii) ശരിയാണ്

B(i), (iii) & (iv) ശരിയാണ്

C(i), (ii) & (iv) ശരിയാണ്

Dഎല്ലാം ശരിയാണ്

Answer:

C. (i), (ii) & (iv) ശരിയാണ്

Explanation:

ആസൂത്രണക്കമ്മീഷൻ (Planning Commission)

  • "ദേശീയ വികസനത്തിന്റെ ആണിക്കല്ല്" എന്ന് അറിയപ്പെട്ടിരുന്നത് - ആസൂത്രണക്കമ്മീഷൻ 
  • ആസൂത്രണക്കമ്മീഷൻ നിലവിൽവന്നത് - 1950 മാർച്ച് 15 
  • ആസൂത്രണക്കമ്മീഷന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി 
  • ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്രു
  • ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി 
  • ആസൂത്രണക്കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ
  • ആസൂത്രണക്കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേക് സിങ് അലുവാലിയ
  • പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് - ആസൂത്രണക്കമ്മീഷൻ 
  • സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വർഷം - 1967
  •  2014 ആഗസ്റ്റിൽ കമ്മീഷൻ നിർത്തലാക്കി.
  • ആസൂത്രണ കമ്മീഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തന കാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയ്യാറാക്കി.
  • പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു. 
  • 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നു.

പഞ്ചവത്സര പദ്ധതികൾ 

  • ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 - 1956 ആയിരുന്നു.
  • കാർഷികമേഖലയ്ക്കാണ് പദ്ധതി ഊന്നൽ നൽകിയത്. 
  • 1956 - 61ലെ വ്യവസായ മേഖലയ്ക്കാണ് രണ്ടാം പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയത്.
  • 1961 - 66ലെ മൂന്നാം പദ്ധതി ഊന്നൽ നൽകിയത് ഗതാഗതം, വാർത്താവിനിമയം, ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത എന്നിവയ്ക്കാണ്.
  • 1969 - 74ലെ നാലാം പഞ്ചവത്സര പദ്ധതി സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്.
  • 1974 - 79ലെ അഞ്ചാം പഞ്ചവത്സര പദ്ധതി ദാരിദ്ര്യനിർമാർജനത്തിന് ഊന്നൽ നൽകി.
  • 1980 - 85 ലെ ആറാം പദ്ധതി, കാർഷിക - വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ലക്ഷ്യമായി പ്രഖ്യാപിച്ചു.
  • 1985 - 1990ലെ ഏഴാം പഞ്ചവത്സര പദ്ധതി ഊർജമേഖല, ആധുനികവത്കരണം - തൊഴിലവസരങ്ങളുടെ വർധനവ് എന്നിവയ്ക്ക് ഊന്നൽ നൽകി.
  • ഇന്ത്യയിൽ 1990 - 92 കാലയളവിൽ 'വാർഷികപദ്ധതികൾ' നടപ്പിലാക്കി. 
  • 1992 - 1997ലെ എട്ടാം പഞ്ചവത്സര പദ്ധതി മാനവശേഷി വികസനം ലക്ഷ്യമായി പ്രഖ്യാപിച്ചു.
  • ഒമ്പതാം പദ്ധതി ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും സാമൂഹികനീതിക്കും തുല്യതയ്ക്കുമൊപ്പമുള്ള വളർച്ചയും ലക്ഷ്യമായി പ്രഖ്യാപിച്ചു.
  • 2002 - 2007ലെ പത്താം പഞ്ചവത്സര പദ്ധതി മൂലധന നിക്ഷേപം വർധിപ്പിക്കുന്നതിൽ ഊന്നൽ നൽകി.
  • പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വാർഷിക വളർച്ചാനിരക്ക് എട്ടുശതമാനമായിരുന്നു.
  • 7.8 ശതമാനമായിരുന്നു ഇക്കാലത്തെ സാമ്പത്തിക വളർച്ച.
  • 2007 - 2012 ലെ പതിനൊന്നാം പദ്ധതി, മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 10 ശതമാനം വളർച്ച ലക്ഷ്യമിട്ടു.
  • 2012 - 2017ലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ സുസ്ഥിര വികസനം, ത്വരിതഗതിയിലുള്ള വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയായിരുന്നു.
  • 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് നിലവിൽ വന്നതോടെ പഞ്ചവത്സര പദ്ധതി നിർത്തലാക്കി.

Related Questions:

ഇന്ത്യൻ ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ  ജവഹർലാൽ നെഹ്റു ആയിരുന്നു.

2. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ മൊറാർജി ദേശായി ആയിരുന്നു.

3. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ആദ്യമായി നാഷണൽ 'ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട്' പ്രസിദ്ധീകരിച്ചത് 1998ലാണ്.

ഇന്ത്യയിലെ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത് ?

The Chairman of the Planning Commission was?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് എന്നാണ് ?

പ്ലാനിംഗ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്