Question:

'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?

Aകൊച്ചിൻ കോൺഗ്രസ്

Bതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

Cകൊച്ചിരാജ്യ പ്രജാമണ്ഡലം

Dകൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്

Answer:

B. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന. 
  • ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
  • 1938 ഫെബ്രുവരി 23ന്  തിരുവനന്തപുരത്ത് രൂപീകൃതമായി. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ

  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)

     

     

 


Related Questions:

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?

Name the Kerala reformer known as 'Father of Literacy'?

undefined

The first and life time president of SNDP was?

Name the work written by Kumaranasan from the inspiration of Edwin Arnold's Light of Asia :