Question:

സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?

A8 ദിവസം

B6 ദിവസം

C4 ദിവസം

D5 ദിവസം

Answer:

B. 6 ദിവസം

Explanation:

സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് ചെയ്തു തീർക്കും ആകെ ജോലി = lcm(4,6) = 12 സന്ദീപിന്റെയും രാഘവിന്റെയും കാര്യക്ഷമത=12/4 = 3 സന്ദീപിന്റെ കാര്യക്ഷമത=12/6 = 2 രാഘവിന്റെ കാര്യക്ഷമത=3-2=1 സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു =2×3=6 ശേഷിക്കുന്ന ജോലി =12-6=6 6/രാഘവിന്റെ കാര്യക്ഷമത=6/1=6 രാഘവ് ബാക്കിയുള്ള ജോലി 6 ദിവസംകൊണ്ട് ചെയ്തു തീർക്കും


Related Questions:

A and B can do a piece of work in 8 days and A alone can do it in 12 days. In how many days can B alone do it?

3 പുരുഷന്മാർക്കും 4 കുട്ടികൾക്കും 7 ദിവസത്തിനുള്ളിൽ 756 രൂപ സമ്പാദിക്കാം, 11 പുരുഷന്മാർക്കും 13 കുട്ടികൾക്കും 8 ദിവസത്തിനുള്ളിൽ 3008 രൂപ സമ്പാദിക്കാൻ കഴിയും, എത്ര ദിവസത്തിനുള്ളിൽ 7 പുരുഷന്മാർക്കും 9 കുട്ടികൾക്കും 2480 രൂപ സമ്പാദിക്കാൻ കഴിയും?

4 ടാപ്പുകൾക്ക് 10 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറക്കാൻ കഴിയും. അപ്പോൾ 6 ടാപ്പുകൾക്ക് ഇതേ ടാങ്കിൽ എത്ര മണിക്കൂർ കൊണ്ട് നിറയ്ക്കാനാകും?

15 പേർ 24 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 18 ദിവസം കൊണ്ട് തീർക്കാൻ എത്ര പേർ വേണം?

A യും B യും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 40 ദിവസത്തിനുള്ളിൽ A ക്ക് തനിച്ച് ഈ ജോലി ചെയ്യാൻ കഴിയും. എത്ര ദിവസത്തിനുള്ളിൽ B ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കും ?