Question:
"കാവൽ പ്ലസ്" പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- 2019ലാണ് സംസ്ഥാന തലത്തിൽ പദ്ധതി ആരംഭിച്ചത്.
- വനിതാ – ശിശു വികസന വകുപ്പും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
- ഓരോ ജില്ലയിലും ഡിസ്‌ട്രിക്‌റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു (CWC)മാണ് ഇൻചാർജ്.
- നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ് കാവൽ പ്ലസ് പദ്ധതി.
Aഎല്ലാം ശരി
B2, 3, 4 ശരി
C1, 3 ശരി
Dഇവയൊന്നുമല്ല
Answer:
B. 2, 3, 4 ശരി
Explanation:
കാവൽ പ്ലസ്’
- നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ് കാവൽ പ്ലസ് പദ്ധതി.
- ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ.
- കുട്ടികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതിൽനിന്നും അവരെ പുറത്തുകൊണ്ടുവരുക, പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കുക എന്നിവയാണ് ലക്ഷ്യം.
- ലൈംഗികാതിക്രമങ്ങളാൽ ബാധിക്കപ്പെട്ടവർ, നിയമ നടപടികൾ നേരിടുന്ന കുട്ടികൾ എന്നിവർക്കാണ് പ്രധാന പരിഗണന.
- സ്‌കൂളുകളിൽനിന്നും മറ്റും ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകും.
- ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്.
- സാമ്പത്തിക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ സാമ്പത്തിക ദദ്രത ഉറപ്പാക്കുകയും സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും നടപ്പാക്കുന്ന സ്‌കോർഷിപ്പ് ഉൾപ്പെടെയുള്ള സ്കീമുകളിൽ അവരെ ഭാഗമാക്കുകയും ചെയ്യും.