Question:
1973 ലെ കേശവാനന്ദ ഭാരതി കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ഭംഗം വരുത്താത്ത രീതിയിൽ ഏതു ഭാഗവും ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനു ഉണ്ടെന്ന് പ്രതിപാദിക്കുന്ന കേസ് ആണിത്.
- മൗലികാവകാശങ്ങളും നിർദേശകതത്വങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ മൗലിക അവകാശത്തിന് മുൻഗണന നൽകണമെന്ന് വിധിച്ച കേസ് ആണിത്.
A2 മാത്രം ശരി
B1 തെറ്റ്, 2 ശരി
Cഇവയൊന്നുമല്ല
D1 മാത്രം ശരി
Answer:
D. 1 മാത്രം ശരി
Explanation:
കേശവാനന്ദ ഭാരതി കേസ് (1973 ) V/S സ്റ്റേറ്റ്സ് ഓഫ് കേരള
- ഭരണഘടനയുടെ ആർട്ടിക്കിൾ 368 പ്രകാരം ആമുഖത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന ചോദ്യം ആദ്യമായി ഉയർന്നു വന്ന കേസ്
- ഈ കേസിൽ ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി വിലയിരുത്തി . ഇക്കാര്യത്തിൽ ബെറുബെറി കേസിൽ (1960 ) നൽകിയ അഭിപ്രായം തെറ്റാണെന്ന് കോടതി പറഞ്ഞു
- ആമുഖത്തിൽ അടങ്ങിയിരിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളോ അടിസ്ഥാന സവിശേഷതകളോ ആർട്ടിക്കിൾ 368 പ്രകാരമുള്ള ഭേദഗതിയിലൂടെ മാറ്റാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി
- കേശവാനന്ദ ഭാരതികേസിലെ വിധി പ്രഖ്യാപിച്ചത് -1973 ഏപ്രിൽ 24