Question:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aമന്ത്രിസഭാ തീരുമാനത്തിലൂടെയാണ് വിവരവകാശ കമ്മിഷണറെ പുറത്താക്കുന്നത്

Bക്യാബിനറ്റ് നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Cസുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Dപാര്ലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടികളിലൂടെയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Answer:

C. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Explanation:

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരുടെ പുറത്താക്കൽ 

  • ഇൻഫർമേഷൻ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ :14
  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്ന പ്രക്രിയയെ കുറിച്ച് പ്രതിപാദിക്കുന്നത് : സെക്ഷൻ 14(1)

  • മുഖ്യ വിവരാവകാശ കമ്മീഷണറെ അല്ലെങ്കിൽ വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുവാൻ ആദ്യമായി രാഷ്ട്രപതി സുപ്രീം കോടതിയിലേക്ക് അന്വേഷണത്തിന് റഫറൻസ് നൽകുന്നു.
  • പ്രസ്തുത വിഷയത്തെക്കുറിച്ച് സുപ്രീംകോടതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നു
  • നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യത്തിന്റെയോ, കഴിവില്ലായ്മയുടെയോ കാരണത്താൽ രാഷ്ട്രപതി ഉത്തരവ് മുഖേന നീക്കം ചെയ്യുന്നു.

Related Questions:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?

ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന മുഖ്യ വിവരവകാശ കമ്മീഷണർമാരുടെയും മറ്റ്‌ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ് 
  2. വിവരാവകാശ നിയമ ഭേദഗതി നിയമം - 2019 പ്രകാരം ദേശീയ , സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണ് 

വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്റെ മേൽ ശരിയായ മറുപടി നൽകുന്നതു വരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട് ?

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?