Question:
ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.
ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.
iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന് RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.
iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.
Aഎല്ലാം ശരിയാണ്
Bii, iii എന്നിവ മാത്രം
Ci, ii, iv എന്നിവ മാത്രം
Di, ii, iii എന്നിവ മാത്രം
Answer:
A. എല്ലാം ശരിയാണ്
Explanation:
- ഷെഡ്യുൾഡ് ബാങ്ക് - RBI ആക്ടിന്റെ രണ്ടാം ഷെഡ്യുളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതും കുറഞ്ഞത് 5 ലക്ഷം രൂപ മൂലധനമുള്ളതുമായ ബാങ്കുകൾ
ഷെഡ്യുൾഡ് ബാങ്കിൽ ഉൾപ്പെടുന്നവ
-
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും
- എല്ലാ ദേശസാൽകൃത ബാങ്കുകൾ
- പ്രാദേശിക ഗ്രാമീണ ബാങ്കുകൾ
- വിദേശ ബാങ്കുകൾ
- ചില സഹകരണ ബാങ്കുകൾ
- ഷെഡ്യുൾഡ് ബാങ്കുകൾക്ക് RBI ൽ നിന്ന് ബാങ്ക് നിരക്കിൽ വായ്പക്ക് അർഹതയുണ്ട് കൂടാതെ ക്ലിയറിംഗ് ഹൌസുകളിൽ അംഗത്വവും നൽകുന്നു
- ഷെഡ്യുൾഡ് ബാങ്കുകൾ സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.
- തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്ക് പദവിയുണ്ട്.
- 2021ൽ PayTM പേയ്മെന്റ് ബാങ്കിന് RBI ‘ഷെഡ്യൂൾഡ്ബാങ്ക് ' പദവി നൽകി