Question:

അൾട്രാവയലറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സൂര്യാഘാതം ഉണ്ടാകാൻ കാരണമാകുന്നു

  2. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്നു 

  3. ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നു 

  4. ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്നു  

A1 & 3

B1, 2 & 4

C2, 3 & 4

D1, 2 & 3

Answer:

D. 1, 2 & 3

Explanation:

അൾട്രാവയലറ്റ് കിരണങ്ങൾ 

  • ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ കിരണം 
  • സൂര്യാഘാതത്തിന് കാരണമാകുന്ന കിരണം 
  • കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം 
  • ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്ന കിരണം 
  • നെയ്യിലെ മായം തിരിച്ചറിയാനുപയോഗിക്കുന്നു 
  • ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്നു 
  • ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ 
  • ജലത്തിലുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കിരണം 

Related Questions:

താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് ആദ്യമായി വിശദീകരിക്കുകയും അതിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര് ?

'സൂപ്പർ ഫ്ലൂയിഡിറ്റി' കാണിക്കുന്ന മൂലകത്തിനു ഉദാഹരണം ?

ഒരു കുതിര ശക്തി (1 HP) എത്ര വാട്ട് ആണ്?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം? 

  1. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം.

  2. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം.

  3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം ഭ്രമണ ചലനം ആണ്.