ജഡത്വം (Inertia):
ഒരു വസ്തു അതിന്റെ വിശ്രമാവസ്ഥ അല്ലെങ്കിൽ, നേർരേഖയിലൂടെയുള്ള ഏകീകൃത ചലനം നിലനിർത്താൻ ശ്രമിക്കുന്നതിനെ ജഡത്വം എന്ന് പറയുന്നു.
ജഡത്വത്തിന്റെ യൂണിറ്റ്:
പിണ്ഡം എന്നത് ജഡത്വത്തിന്റെ അളവാണ്.
അതിനാൽ, SI രീതിയിൽ, ജഡത്വത്തിന്റെ യൂണിറ്റ് കിലോഗ്രാം (kg) ആണ്.
ജഡത്വത്തിന്റെ വർഗീകരണം:
1. വിശ്രമത്തിന്റെ ജഡത്വം:
ഒരു ബാഹ്യശക്തി പ്രവർത്തിക്കുന്നില്ലെങ്കിൽ, ആ ശരീരം വിശ്രമാവസ്ഥയിൽ തന്നെ തുടരുവാൻ ആഗ്രഹിക്കുന്നു. ഇതിനെയാണ് വിശ്രമത്തിന്റെ ജഡത്വം എന്ന് വിളിക്കുന്നത്.
ഉദാഹരണം:
നിശ്ചലമായ ബസ് നീങ്ങാൻ തുടങ്ങുമ്പോൾ പിന്നിലേക്ക് നീങ്ങുന്ന പ്രവണത വിശ്രമത്തിന്റെ ജഡത്വം കൊണ്ടാണ്.
2. ദിശയുടെ ജഡത്വം:
ഒരു ബാഹ്യബലം അതിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, ആ വസ്തു അതേ ദിശയിൽ ചലനം തുടരുവാൻ ആഗ്രഹിക്കുന്നു. ഇതിനെയാണ് ദിശയുടെ ജഡത്വം എന്ന് വിളിക്കുന്നത് .
ഉദാഹരണം:
ഒരു കാർ കുത്തനെ തിരിയുമ്പോൾ, ദിശയുടെ ജഡത്വം കാരണം ഡ്രൈവർ മറുവശത്തേക്ക് എറിയപ്പെടുന്നു.
3. ചലനത്തിന്റെ ജഡത്വം:
ഒരു ബാഹ്യശക്തി അതിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, ആ വസ്തു ഏകീകൃത ചലനത്തിൽ തുടരുവാൻ ആഗ്രഹിക്കുന്നു. ഇതിനെയാണ് ചലനത്തിന്റെ ജഡത്വം എന്നറിയപ്പെടുന്നത്.
ഉദാഹരണം:
ചലിക്കുന്ന ബസ് പെട്ടെന്ന് നിർത്തുമ്പോൾ, യാത്രക്കാർ മുന്നോട്ട് വീഴുന്നത്, ചലനത്തിന്റെ ജഡത്വം.