Question:
താഴെ പറയുന്നതിൽ മൗലിക കടമകൾ അല്ലാത്തതിനെ തിരഞ്ഞെടുക്കുക
Aഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപന ങ്ങളെയും, ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക.
Bഇന്ത്യൻ സ്വാതന്ത്യ സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.
Cഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക
Dതുല്യ ജോലിക്ക് തുല്യ വേതനം
Answer:
D. തുല്യ ജോലിക്ക് തുല്യ വേതനം
Explanation:
- ഭരണഘടനയുടെ ഭാഗം 4 A യിൽ 51A വകുപ്പിലാണ് മൗലിക കടമകൾ പരാമർശിക്കപ്പെടുന്നത്
- 42ാം ഭേദഗതിയിലൂടെ 1976 ലാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെടുന്നത്
- നിലവിൽ 11 മൗലിക കടമകളാണ് ഭരണഘടനയിൽ ഉള്ളത്
- മൗലിക കടമകൾ ന്യായ വാദത്തിന് അർഹമല്ല
- തുല്യ ജോലിക്ക് തുല്യ വേതനം എന്നത് മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ പെടുന്നതാണ്