Question:
ന്യൂട്ടൻ്റെ ഒന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
1. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്
2. വസ്തുക്കളുടെ ജഡത്വം
3. ബലത്തിനെ സംബന്ധിച്ചുള്ള നിർവചനം
4. ബലത്തിന്റെ പരിമാണം
Aഒന്നും രണ്ടും
Bരണ്ടും മൂന്നും
Cഒന്നും നാലും
Dരണ്ടും നാലും
Answer:
B. രണ്ടും മൂന്നും
Explanation:
ന്യൂട്ടന്റെ ഒന്നാം ചലന നിയമം
- അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റെ സ്ഥിരാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ്
- ഇത് ' ജഡത്വനിയമം 'എന്നറിയപ്പെടുന്നു
- ജഡത്വം - ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ
- ബലത്തെ നിർവചിക്കുന്ന നിയമമാണിത്
ന്യൂട്ടന്റെ രണ്ടാം ചലനനിയമം
- ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർഅനുപാതത്തിലും അതേ ദിശയിലുമായിരിക്കും
ന്യൂട്ടന്റെ മൂന്നാം ചലനനിയമം
- ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും