Question:
' ഹ്രസ്വ ' ഏതു വിളയുടെ സങ്കരയിനം ആണ് ?
Aനെല്ല്
Bവെണ്ട
Cപച്ചമുളക്
Dപയർ
Answer:
A. നെല്ല്
Explanation:
വർഗസങ്കരണം (Hybridisation)
- ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം.
- ഇങ്ങനെയുണ്ടാവുന്ന വിത്തുകളിൽ രണ്ടിനത്തിന്റെയും ഗുണങ്ങളുള്ള വയും ദോഷങ്ങളുള്ളവയും സമ്മിശ്രഗുണങ്ങൾ ഉള്ളവയും ഉണ്ടാവാം.
- ഇതിൽ അനുഗുണമായ വിത്തുകൾ തിരഞ്ഞെടുക്കുന്നു.
കേരളത്തിലെ പ്രധാന സങ്കരയിന വിളകൾ
- നെല്ല് : പവിത്ര, ഹ്രസ്വ, അന്നപൂർണ
- പയർ : ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക
- പച്ചമുളക് : ഉജ്ജ്വല ജ്വാലാമുഖി അനുഗ്രഹ
- വെണ്ട : കിരൺ, അർക്ക, അനാമിക. സൽക്കീർത്തി
- വഴുതന : സൂര്യ, ശ്വേത, ഹരിത,നീലിമ
- തക്കാളി : മുക്തി, അനഘ അക്ഷയ