Question:
സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?
Aപ്രാഥമിക മേഖല
Bത്രിതീയ മേഖല
Cദ്വിതീയ മേഖല
Dഇതൊന്നുമല്ല
Answer:
B. ത്രിതീയ മേഖല
Explanation:
തൃതീയ മേഖല (Tertiary Sector)
- പ്രാഥമിക , ദ്വിതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും , വിതരണം ചെയ്യുന്നതുമായ മേഖല
- ഗതാഗതം , വാർത്ത വിനിമയം , വാണിജ്യം , വ്യാപാരം , ബാങ്കിങ് , വിദ്യാഭ്യാസം , ആരോഗ്യം , ഇൻഷുറൻസ് എന്നിവയെല്ലാം തൃതീയ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
- ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല
ത്രിതീയ മേഖലയുടെ ഉദാഹരണങ്ങൾ
- ടെലികമ്മ്യൂണിക്കേഷൻ
- ഇൻഷുറൻസ്
- ടൂറിസം
- സാമൂഹ്യസേവന പ്രവർത്തനങ്ങൾ
- മീഡിയ
- ഹെൽത്ത് കെയർ/ആശുപത്രികൾ
- ഫാർമസി
- ബാങ്കിങ്
- വിദ്യാഭ്യാസം