Question:
പ്രവൃത്തി സംഭവിക്കുന്ന ചില സന്ദർഭങ്ങൾ നല്കിയിരിക്കുന്നു.
ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ ഭൂഗുരുത്വാകർഷണബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി
തെങ്ങിൽ നിന്ന് തേങ്ങ താഴേക്ക് വീഴുമ്പോൾ ഭൂഗുരുത്വാകർഷണം ചെയ്ത പ്രവൃത്തി
ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി
മുകളിൽ തന്നിരിക്കുന്നവ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക.
Aതന്നിരിക്കുന്നവയിൽ (i) മാത്രമാണ് പ്രവൃത്തി പോസിറ്റീവായ സന്ദർഭം.
Bതന്നിരിക്കുന്നവയിൽ (iii) മാത്രമാണ് പ്രവൃത്തി പോസിറ്റീവായ സന്ദർഭം.
Cതന്നിരിക്കുന്നവയിൽ (ii) ഉം (iii) ഉം മാത്രമാണ് പ്രവൃത്തി പോസിറ്റീവായ സന്ദർഭങ്ങൾ
Dതന്നിരിക്കുന്നവയിൽ (i) ഉം (ii) ഉം മാത്രമാണ് പ്രവൃത്തി പോസിറ്റീവായ സന്ദർഭങ്ങൾ
Answer:
C. തന്നിരിക്കുന്നവയിൽ (ii) ഉം (iii) ഉം മാത്രമാണ് പ്രവൃത്തി പോസിറ്റീവായ സന്ദർഭങ്ങൾ
Explanation:
ഒരു ബലം ചെയ്യുന്ന പ്രവൃത്തി, വസ്തുവിന്റെ സ്ഥാനചലന ദിശയിലുള്ള പ്രയോഗിക്കപ്പെടുന്ന ബലത്തിന്റെയും, സ്ഥാനചലനത്തിന്റെയും ഘടകത്തിന്റെയും ഫലമാണ്.
ബലവും സ്ഥാന ചലനവും ഒരേ ദിശയിലായിരിക്കുമ്പോൾ, നടക്കുന്ന പ്രവൃത്തി പോസിറ്റീവ് ആയിരിക്കും.
അതേ സമയം, ബലവും സ്ഥാനചലനവും, വിപരീത ദിശയിലായിരിക്കുമ്പോൾ, നടക്കുന്ന പ്രവൃത്തി നെഗറ്റീവ് ആയിരിക്കും.