Question:

ശ്രീനാരായണ ഗുരുവിന്റെ കൃതി ?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Explanation:

ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തിൽ പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്.[1] അതിനാൽ തന്നെ സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം.


Related Questions:

യോഗക്ഷേമ സഭയുടെ ആദ്യത്തെ യോഗം എവിടെ വെച്ചാണ് നടന്നത് ?

ജാതിനാശിനി സഭ സ്ഥാപിച്ചതാര് ?

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?

ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം?