Question:

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?

Aപ്രധാനമന്ത്രി

Bധനകാര്യമന്ത്രി

Cമുഖ്യമന്ത്രി

Dരാഷ്ട്രപതി

Answer:

C. മുഖ്യമന്ത്രി

Explanation:

  • 1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്.
  • മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്.
  • പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്ലാന്‍ കോര്‍ഡിനേഷന്‍ , കൃഷി, വ്യവസായം, സോഷ്യല്‍ സര്‍വീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം , പേഴ്സ്‌പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷന്‍ ഡിവിഷന്‍ എന്നിവയാണ് ബോര്‍ഡിന്റെ ഏഴു പ്രധാന ഡിവിഷനുകള്‍ . കൂടാതെ വിവരസാങ്കേതികവിദ്യാ ശാഖയും പ്ലാന്‍ പബ്ലിസിറ്റി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
  • ബോര്‍ഡിന്റെ സംസ്ഥാന കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഗവേഷണ മേഖലക്കുകൂടെ സഹായകമാണ്. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി എല്ലാ വര്‍ഷവും കേരള ഇക്കണോമിക് റിവ്യൂ പ്രസിദ്ധീകരിക്കുന്നു. ബജറ്റവതരണത്തിനു മുമ്പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെടുന്ന ഈ രേഖ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്നു.
  • സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തയാറാക്കുക വഴി  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിരന്തരമായ പഠനങ്ങളിലൂടെ വിലയിരുത്തുന്നതും വികസനം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുന്നതും പ്ലാനിംഗ് ബോര്‍ഡിന്റെ ചുമതലയില്‍ പെടുന്നു.

Related Questions:

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ നിയോഗിച്ച കമ്മിറ്റി ചെയർമാൻ ?

കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

ഏത് രോഗം സംബന്ധിച്ച ബോധവത്കരണത്തിനായിട്ടാണ് സംസ്ഥാന സർക്കാർ ആയുർദളം പദ്ധതി ആവിഷ്കരിച്ചത്?

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.