Question:
സ്വയം സ്ഥിരമായ മാറ്റത്തിനു വിധേയം ആകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റം ഉണ്ടാക്കുന്ന പാദാർത്ഥങ്ങൾ ആണ് ?
Aഉൽപ്രേരകങ്ങൾ
Bഅഭികാരകം
Cഓക്സീകാരി
Dനിരോക്സീകാരി
Answer:
A. ഉൽപ്രേരകങ്ങൾ
Explanation:
- ഉൽപ്രേരകം ( catalyst ) - സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് വ്യത്യാസപ്പെടുത്തുവാൻ കഴിവുള്ള പദാർത്ഥം
- പോസിറ്റീവ് ഉൽപ്രേരകങ്ങൾ - രാസപ്രവർത്തനത്തിന്റെ വേഗത വർധിപ്പിക്കുന്ന ഉൽപ്രേരകങ്ങൾ
- നെഗറ്റീവ് ഉൽപ്രേരകങ്ങൾ - രാസപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്ന ഉൽപ്രേരകങ്ങൾ
- ഒരു ഉഭയദിശാ രാസപ്രവർത്തനത്തിൽ സംതുലന സ്ഥിരാങ്കത്തിന് മാറ്റം വരുത്താതെ വേഗത്തിൽ സംതുലനാവസ്ഥ കൈവരിക്കാൻ ഉൽപ്രേരകം സഹായിക്കുന്നു
- ഉൽപ്രേരകം പുരോപ്രവർത്തനത്തിനെയും പശ്ചാത്പ്രവർത്തനത്തിന്റെയും ഒരേ നിരക്കിൽ ഉൽപ്രേരണം ചെയ്യുന്നതിനാൽ സംതുലനാവസ്ഥക്ക് മാറ്റമില്ലാതെ തന്നെ വളരെ വേഗം ആ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു
നിർമ്മാണ പ്രക്രിയകളും ഉൽപ്രേരകങ്ങളും
- കോൺടാക്ട് പ്രോസസ് - വനേഡിയം പെന്റോക്സൈഡ്
- ഹേബർ പ്രക്രിയ - സ്പോഞ്ചി അയൺ
- വനസ്പതി നിർമ്മാണം - നിക്കൽ
- ഓസ്വാൾഡ് പ്രക്രിയ - പ്ലാറ്റിനം