App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാല് പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളും താഴെ നല്‌കുന്നു. അവ ചേരുംപടി ചേർക്കുക :

രണ്ടാം വട്ടമേശ സമ്മേളനം 1922
പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജി വച്ചു 1939
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു 1931
ബർദോളി സത്യാഗ്രഹം 1928

AA-2, B-1, C-4, D-3

BA-3, B-1, C-4, D-2

CA-4, B-2, C-1, D-3

DA-3, B-2, C-1, D-4

Answer:

D. A-3, B-2, C-1, D-4

Read Explanation:

രണ്ടാം വട്ടമേശ സമ്മേളനം

  • നടന്ന വർഷം - 1931
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഗാന്ധിജിയും പങ്കെടുത്തു
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ സ്ത്രീകളുടെ പ്രതിനിധിയായിരുന്നു സരോജിനി നായിഡു
  • പുത്രികാ രാജ്യപദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതും സാമുദായിക പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയും കാരണം ഈ സമ്മേളനം ഒരു പരാജയമായിരുന്നു

പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകളുടെ രാജി

  • 1935-ലെ ഗവൺമെന്റ്ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937ൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) ഭൂരിപക്ഷം നേടി സർക്കാരുകൾ സ്ഥാപിച്ചു.
  • ഈ കാലയളവിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പങ്കാളിത്തം, ഇന്ത്യക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിൽ ബ്രിട്ടീഷ് ഗവൺമെന്റ് കാണിക്കുന്ന അഭാവം തുടങ്ങിയ വിഷയങ്ങളിൽ INC-യും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.
  • ഇതിനെ തുടർന്ന് 1939 ഒക്ടോബറിൽ ഇന്ത്യയെ ലോക മഹാ യുദ്ധത്തിൽ ഉൾപ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തിൽ പ്രതിഷേധിച്ച് INC നേതാക്കൾ തങ്ങളുടെ മന്ത്രിസ്ഥാനങ്ങൾ രാജിവച്ചു
  • തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ആലോചിക്കാതെ രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കുവാൻ തീരുമാനിച്ച വൈസ്രോയ് : ലോർഡ് ലിൻലിത്‌ഗോ

നിസ്സഹകരണ പ്രസ്ഥാനം:

  • 1920ൽ, കൽക്കത്തയിൽ, ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ, പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയത്.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരം ആയിരുന്നു, നിസ്സഹകരണ പ്രസ്ഥാനം. 
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം കൂടിയാണിത്
  • ഖാദി പ്രചരിപ്പിക്കുക, മദ്യം വർജ്ജിക്കുക, ഹിന്ദി ഭാഷ പ്രചരിപ്പിക്കുക, വിദേശ വസ്ത്രങ്ങൾ ഉപേക്ഷിക്കുക എന്നിവയായിരുന്നു നിസ്സഹകരണ സമരങ്ങൾ ഉയർത്തിയ ആവശ്യങ്ങൾ 
  • നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി ഗാന്ധിജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഫണ്ടാണ് തിലക് - സ്വരാജ് ഫണ്ട് 
  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, കാശി വിദ്യാപീഠം, ഗുജറാത്ത് വിദ്യാപീഠം, ബീഹാർ വിദ്യാപീഠം എന്നിവ.
  • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമാണ് ചൗരിചൗരാ സംഭവം 
  • ചൗരിചൗരാ സംഭവുമായി ബന്ധപ്പെട്ട് 1922 മാർച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്യുകയും യെർവാദ ജയിലിൽ തടവിലാക്കുകയും ചെയ്തു 
  • നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാനുള്ള ബർദോളി പ്രമേയം പാസ്സാക്കിയ വർഷം - 1922 ഫെബ്രുവരി 12 
  • നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്നാണ് സുഭാഷ് ചന്ദ്ര ബോസ് വിശേഷിപ്പിച്ചത് 

ബർദോളി സത്യാഗ്രഹം

  • 1925-ൽ ഉണ്ടായ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ ബർദോളിയിലെ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യയിലെ ബ്രിട്ടീഷ് ഗവൺമെന്റ് നികുതി കൂട്ടുവാനൊരുങ്ങി
  • ഇതിനെതിരെ നടന്ന സമരമാണ് ബർദോളി സത്യാഗ്രഹം
  • ബർദോളി സത്യാഗ്രഹം ആരംഭിച വർഷം : 1928
  • ബർദോളി സത്യാഗ്രഹത്തിന്റെ നേതാവ് : സർദാർ വല്ലഭായി പട്ടേൽ
  • ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് : സർദാർ വല്ലഭായി പട്ടേൽ

 


Related Questions:

During the Civil Disobedience movement, who led the Red Shirts' of North-Western India?

രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

Pagal Panthi Movement was of

Forward Policy' was initiated by :