Question:

തെലങ്കാന സംസ്ഥാന രൂപവത്കരണ ദിനം ?

Aജൂൺ 6

Bജൂൺ 2

Cജൂൺ 21

Dജൂൺ 30

Answer:

B. ജൂൺ 2

Explanation:

തെലുങ്കാന

  • ഇന്ത്യയുടെ 29-ാമത്‌ സംസ്ഥാനം

  • നിലവില്‍ വന്ന വര്‍ഷം - 2014 ജൂണ്‍ 2

  • ആന്ധ്രാപ്രദേശ്‌ വിഭജിച്ചാണ്‌ തെലുങ്കാന രൂപം കൊണ്ടത്‌

  • തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ - ശ്രീകൃഷ്ണ കമ്മീഷന്‍

  • ഇന്ത്യയിൽ വലുപ്പത്തിലും ജനസംഖ്യയിലും പന്ത്രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം

  • തെലങ്കാനയിലെ ജില്ലകളുടെ എണ്ണം - 33

  • നിയമസഭാ മണ്ഡലവും നിയമസഭ കൗണ്‍സിലും ഉള്ള ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം

  • തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി - കെ. ചന്ദ്രശേഖര റാവു

  • തെലങ്കാനയിൽ അധികാരത്തിൽ വന്ന ആദ്യ പാര്‍ട്ടി - തെലങ്കാന രാഷ്ട്രീയ സമിതി

  • തെലുങ്കാനയിലെ ആദ്യത്തെ  ഗവര്‍ണര്‍ - ഇ.എസ്‌.എല്‍. നരസിംഹന്‍

  • ഭിന്നശേഷിക്കാർക്കായി ലോകത്തിലെ ആദ്യ ഐ.ടി ക്യാമ്പസ് നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം (ഹൈദരാബാദിൽ)

  • തെലങ്കാനയിലെ 'ഇരട്ട നഗരങ്ങൾ' എന്നറിയപ്പെടുന്ന ഹൈദരാബാദിനേയും സെക്കന്തരാബാദിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം - ഹുസൈൻ സാഗർ തടാകം

  • തെലുങ്കാനയിലൂടെ ഒഴുകുന്ന പ്രധാന നദികൾ - ഭീമ, മഞ്ജീര, മുസി

  • ഡിഗ്രിതലത്തില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

  • ഗോത്രവര്‍ഗ്ഗക്കാരുടെ ഉത്സവമായ “മേദാരം ജതാര” ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം - തെലുങ്കാന

  • ഗിന്നസ്‌ റെക്കോഡില്‍ ഇടം നേടിയ തെലുങ്കാനയിലെ ഉത്സവം - ബതുകമ്മ

  • കര്‍ഷകര്‍ക്ക്‌ 24 മണിക്കൂറും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം

  • ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്‌ ചെയിന്‍ ജില്ല നിലവില്‍ വന്ന സംസ്ഥാനം(ഹൈദരാബാദ്‌)


Related Questions:

കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?

എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ?