Question:
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
A1950 ജനുവരി 24
B1950 ജനുവരി 25
C1950 ജനുവരി 26
D1949 ജനുവരി 26
Answer:
B. 1950 ജനുവരി 25
Explanation:
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ഭരണഘടന അംഗീകൃത സ്ഥാപനം
- പാർലമെൻറ് തിരഞ്ഞെടുപ്പ്, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ, രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ ഇവയൊക്കെ നടത്തുവാനായി വിപുലമായ അധികാരങ്ങൾ കമ്മീഷന് ഉണ്ട് .
- ഭരണഘടനയുടെ അനുഛേദം 324ലെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് കമ്മീഷൻ രൂപീകൃതമായിട്ടുള്ളത്.
- ഇന്ത്യാ ഗവൺമെന്റിന്റെ നിയമ-നീതി മന്ത്രാലയത്തിന്റെ (Ministry of Law and Justice) കീഴിലാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്.
ഇലക്ഷൻ കമ്മീഷന്റെ ചരിത്രപശ്ചാത്തലം
- 1950 ജനുവരി 25നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
- 2011 മുതൽ ജനുവരി 25 'ദേശീയ സമ്മതി ദായക ദിന'മായി ആചരിക്കുന്നു.
- 1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിലാണ് ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നത്.
- സ്വാതന്ത്ര്യാനന്തരം ലോക്സഭയിലേക്ക് നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് ആയിരുന്നു അത്.
- 1989 വരെ തിരഞ്ഞെടുത്തു കമ്മീഷൻ ഒരു ഏകാംഗ കമ്മീഷൻ ആയിരുന്നു.
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (Chief election commissioner) മാത്രമായിരുന്നു ഇലക്ഷൻ കമ്മീഷനിലെ ഏക അംഗം.
- ഈ ഘടനയ്ക്ക് ഒരു വ്യത്യാസമുണ്ടായത് 1989 ഒക്ടോബറിലാണ്.
- അതായത് 1989 ഒക്ടോബർ 16ന് രാജ്യത്ത് 1989 വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആക്കി കുറയ്ക്കപ്പെട്ടു.
- അതിനാൽ,തിരഞ്ഞെടുപ്പ് കമ്മിഷന്റെ വർദ്ധിച്ചുവരുന്ന പ്രവർത്തിഭാരം കുറയ്ക്കുവാൻ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി രാഷ്ട്രപതി നിയമിച്ചു.
- എന്നാൽ 1989 ലെ തിരഞ്ഞെടുപ്പിനു ശേഷം 1990ല്‍ ഇത് വീണ്ടും ഒരു ഏകാംഗ കമ്മീഷൻ ആയി പുനക്രമീകരിക്കപ്പെട്ടു.
- പിന്നീട് 1993 ഒക്ടോബറിൽ രാഷ്ട്രപതി രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കൂടി നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും ഒരു ബഹു അംഗസമിതി ആക്കി മാറ്റി.
- അന്നുമുതൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു അംഗ കമ്മീഷൻ ആയി തുടരുന്നു