Question:

ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .

Aകാറ്റിനേഷൻ

Bകാറ്റലിസിസ്

Cപോളിമറൈസേഷൻ

Dസൾഫൊണേഷൻ

Answer:

A. കാറ്റിനേഷൻ

Explanation:

കാറ്റിനേഷൻ (Catenation):

         നേരായ ചങ്ങലകളിലോ, ശാഖകളുള്ള ചങ്ങലകളിലോ, വിവിധ വലുപ്പത്തിലുള്ള വളയങ്ങളിലോ, കാർബൺ ആറ്റങ്ങൾ, പരസ്പരം ബന്ധിപ്പിച്ച്, ധാരാളം ഓർഗാനിക് സംയുക്തങ്ങൾ രൂപപ്പെടുത്തുന്ന സവിശേഷതയെ, കാറ്റിനേഷൻ എന്നറിയപ്പെടുന്നു.

കാറ്റലിസിസ് (Catalysis):

        ഒരു രാസ പ്രവർത്തനത്തിൽ, കാറ്റലിസ്റ്റിന്റെ ഉപയോഗം കാരണം ഉണ്ടാകുന്ന, രാസ പ്രവർത്തന തോതിലുള്ള വർദ്ധനവിനെയാണ് കാറ്റലിസിസ് എന്ന് പറയുന്നത്.

പോളിമറൈസേഷൻ (Polymerisation):

       ഒരു രാസപ്രവർത്തനത്തിൽ മോണോമർ തന്മാത്രകൾ ഒരുമിച്ച് പ്രതിപ്രവർത്തിച്ച്, ത്രിമാന ശൃംഖലകളോ, പോളിമർ ശൃംഖലകളോ ഉണ്ടാക്കുന്ന പ്രക്രിയയെ, പോളിമറൈസേഷൻ എന്ന് വിളിക്കുന്നു.

സൾഫോണേഷൻ (Sulfonation):

        ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഹൈഡ്രജൻ ആറ്റത്തെ, സൾഫോണിക് ആസിഡ്  (-SO3H) ഫങ്ഷണൽ ഗ്രൂപ്പ് ഉപയോഗിച്ച്, മാറ്റി സ്ഥാപിക്കുന്ന പ്രക്രിയയാണ്, സൾഫോണേഷൻ.  


Related Questions:

ബോറോണിൻ്റെ സാനിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?