Question:

രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?

A3:4

B21:17

C17:21

D8:9

Answer:

C. 17:21

Explanation:

വയസ്സുകളുടെ അനുപാതം = 3 : 4 = 3x : 4x വയസ്സുകളുടെ ഗുണനഫലം= 192 12x² = 192 X² = 192/12 = 16 X = 4 വയസ്സ്= 12, 16 5 വർഷം കഴിഞ്ഞാൽ വയസുകളുടെ അനുപാതം = 17 : 21


Related Questions:

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

ഒരു പരീക്ഷയിൽ 84 വിദ്യാർത്ഥികളുടെ (ആൺകുട്ടികളും പെൺകുട്ടികളും) ശരാശരി സ്കോർ 95 ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 10 : 11 ആണ്. ആൺകുട്ടികളുടെ ശരാശരി സ്കോർ പെൺകുട്ടികളേക്കാൾ 20% കുറവാണ്. പരീക്ഷയിൽ ആൺകുട്ടികളുടെ ശരാശരി സ്കോർ എത്രയാണ്?

ഒരു ക്ലാസിലാകെ 550 വിദ്യാർഥികളുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 6 : 5 ആണ്. അനുപാതം 5 : 6 ആക്കുന്നതിനായി എത്ര പെൺകുട്ടികളെ കൂടി ചേർക്കേണ്ടതുണ്ട്?

ഒരു പരീക്ഷയിൽ, ശരിയായ ഉത്തരത്തിന് 4 മാർക്കും തെറ്റായ ഉത്തരത്തിന് −2 മാർക്കും ലഭിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി ആശ 26 മാർക്ക് നേടി.ആശയ്ക്ക് 9 ഉത്തരങ്ങളാണ് ശരിയായത് . വരുണും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി, അഞ്ച് ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി. എത്ര ചോദ്യങ്ങൾക്ക് ആണ് ഓരോരുത്തരും തെറ്റായ ഉത്തരം നൽകിയത്?

ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?