Question:

'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :

Aഅഞ്ചുതെങ്ങ് പ്രക്ഷോഭം

Bചാന്നാർ ലഹള

Cആറ്റിങ്ങൽ കലാപം

Dമാപ്പിള ലഹള

Answer:

B. ചാന്നാർ ലഹള

Explanation:

ചാന്നാർ ലഹള :

  • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം
  • ചാന്നാർ ലഹളയുടെ മറ്റൊരു പേര് : മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം
  • ശീല വഴക്ക്, മേൽശീല കലാപം, നാടാർ ലഹള, എന്നീ പേരുകളിൽ അറിയപ്പെടുന്നത് : ചാന്നാർലഹള
  • ഒന്നാം ചാന്നാർ ലഹള നടന്നത് (മേൽമുണ്ട് ധരിക്കുന്നതിനു വേണ്ടിയുള്ള സമരം ആരംഭിച്ച വർഷം) : 1822
  • ചാന്നാർ ലഹള നടന്ന വർഷം 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസിന്റെ  നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്
  • ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ

Related Questions:

Who was the martyr of Paliyam Satyagraha ?

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത് ?

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

വൈക്കം സത്യാഗ്രഹത്തിൻറെ 100-ാം വാർഷികം ആചരിച്ചത് എന്ന് ?

1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?