Question:

ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം

Aചിങ്ങം 1

Bമേടം 1

Cകുംഭം 1

Dമീനം 1

Answer:

B. മേടം 1

Explanation:

  • രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്.
  • ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്.
  • 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്.
  • സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു.
  • സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു.
  • ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും.
  • മലയാള മാസത്തിന്റെ പേരിലാണ് രാശികൾ അറിയപ്പെടുന്നത്.
  • ആദ്യത്തെ രാശി മേടം രാശി ഏപ്രിൽ14or15നോ(മേടം1or2) ആരംഭിക്കും.
  • ആദ്യത്തെ ഞാറ്റുവേല അശ്വതിയും അവസാനത്തെ ഞാറ്റുവേല രേവതിയും ആണ്.
  • 365 ദിവസത്തെ 27 നക്ഷത്രങ്ങൾ കൊണ്ട് ഹരിക്കുബോഴാണ് ഒരു ഞാറ്റുവേലയുടെ കാലാവധി കിട്ടുന്നത്.

Related Questions:

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?

കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

Golden rice is rich in :

ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?