Question:

ഒരു കിലോഗ്രാം ഖരവസ്തു അതിൻറെ ദ്രവണാങ്കത്തിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?

Aലീനതാപം

Bഖരണാങ്ക ലീനതാപം

Cദ്രവീകരണ ലീനതാപം

Dബാഷ്പീകരണ ലീനതാപം

Answer:

C. ദ്രവീകരണ ലീനതാപം

Explanation:

ലീന താപം (Latent Heat):

        താപനിലയിൽ യാതൊരു മാറ്റവുമില്ലാതെ, ഒരു പദാർത്ഥത്തിന്റെ ഘട്ട മാറ്റത്തിന്, ആവശ്യമായ താപത്തിന്റെ അളവിനെയാണ്, ലീന താപം എന്നറിയപ്പെടുന്നത്.

 

ബാഷ്പീകരണത്തിന്റെ ലീന താപം (Latent Heat of Vaporization):

     സ്ഥിര ഊഷ്മാവിൽ ദ്രാവക പദാർത്ഥത്തിന്റെ ഒരു യൂണിറ്റ് പിണ്ഡത്തെ, വാതകമാക്കി മാറ്റാൻ, ആവശ്യമായ താപത്തിന്റെ അളവാണ്, ബാഷ്പീകരണത്തിന്റെ ലീന താപം എന്നറിയപ്പെടുന്നത്.

 

ദ്രവീകരണ ലീന താപം (Latent Heat of Fusion):

     സ്ഥിര ഊഷ്മാവിൽ ഖര പദാർത്ഥത്തിന്റെ ഒരു യൂണിറ്റ് പിണ്ഡത്തെ, ദ്രാവകമാക്കി മാറ്റാൻ, ആവശ്യമായ താപത്തിന്റെ അളവാണ്, ദ്രവീകരണ ലീന താപം എന്നറിയപ്പെടുന്നത്.


Related Questions:

താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത് ?

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്:

ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?

On comparing red and violet, which colour has more frequency?