Question:
ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് :
Aവ്യാപ്തം
Bസാന്ദ്രത
Cഗാഢത
Dഇതൊന്നുമല്ല
Answer:
A. വ്യാപ്തം
Explanation:
വ്യാപ്തം
- ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് വ്യാപ്തം എന്നു പറയുന്നത്
- ഒരു വാതകത്തിന്റെ വ്യാപ്തം അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും
- ഒരു ലിറ്റർ വ്യാപ്തം ഉള്ള സിലിണ്ടറിൽ വെച്ചിരിക്കുന്ന ഒരു വാതകം 10 ലിറ്റർ വ്യാപ്തമുള്ള മറ്റൊരു സിലിണ്ടറിലേക്ക് പൂർണമായും മാറ്റിയാൽ വാതകത്തിന്റെ വ്യാപ്തം 10 ലിറ്റർ ആയി മാറുന്നു.
- യൂണിറ്റ് - ലിറ്റർ (L)
- 1000L=1m³