Question:
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
Aആക്കം
Bമാസ്
Cഭാരം
Dപ്രവേഗം
Answer:
B. മാസ്
Explanation:
Note:
ആക്കം (Momentum):
- ഒരു വസ്തുവിന്റെ ചലനത്തിൻ്റെ അളവാണ് - ആക്കം
- ആക്കത്തിന്റെ SI യൂണിറ്റ് - kgm/s
പ്രവേഗം (Velocity):
- ഒരു വസ്തുവിൻ്റെ ദിശയോടുകൂടിയ വേഗതയുടെ അളവാണ് - പ്രവേഗം
- യൂണിറ്റ് സമയത്തിൽ വസ്തുവിൻ്റെ സ്ഥാനാന്തരമാണ് പ്രവേഗം.
- പ്രവേഗത്തിന്റെ SI യൂണിറ്റ് - m/s
വ്യാപ്തം (Volume):
- ഏതൊരു ത്രിമാന രൂപവും ഉൾക്കൊള്ളുന്ന സ്ഥലത്തിന്റെ അളവാണ് വ്യാപ്തം എന്ന് നിർവച്ചിക്കുന്നത്
- m3 ആണ് ഇതിന്റെ SI യൂണിറ്റ്
പിണ്ഡം (Mass):
- ഒരു വസ്തുവിലെ ദ്രവ്യത്തിന്റെ അളവാണ്പിണ്ഡം
- പിണ്ഡത്തിന്റെ SI യൂണിറ്റ് കിലോഗ്രാം (kg) ആണ്
ഭാരം (Weight):
- ഒരു വസ്തുവിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ബലത്തിന്റെ അളവാണ്, ഭാരം
- w = mg
- ഭാരത്തിന്റെ SI യൂണിറ്റ് ന്യൂട്ടൺ (N) ആണ്.
സാന്ദ്രത (Density):
- യൂണിറ്റ് വോള്യത്തിലെ പിണ്ഡം ആണ് സാന്ദ്രത
- kg/m3 ആണ് ഇതിന്റെ SI യൂണിറ്റ്
ഗാഢത (Concentration):
100 ml ലായനിയിൽ അടങ്ങിയിരിക്കുന്ന ലായകത്തിന്റെ അളവാണ് ലായനിയുടെ ഗാഢത എന്ന് പറയുന്നത്.