Question:
ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറക്ക് വേണ്ടി "മാർത്ത് മറിയവും ഉണ്ണി ഈശോയും" എന്ന ചിത്രം വരച്ചു കൊടുത്ത ചിത്രകാരൻ ?
Aഎം.വി. ദേവൻ
Bസി.എൻ. കരുണാകരൻ
Cരാജാ രവിവർമ്മ
Dപത്മിനി
Answer:
C. രാജാ രവിവർമ്മ
Explanation:
രാജാ രവിവർമ്മ
- 'രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- 1848 ഏപ്രിൽ 28 ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു
- തിയഡോർ ജെൻസൻ എന്ന ഡച്ച് ചിത്രകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സമ്പ്രദായം പഠിച്ചത്.
- 1885 ൽ മൈസൂർ രാജാവ് രവിവർമ്മയെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തി ചിത്രങ്ങൾ വരപ്പിച്ചു.
- കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ ഓർമയ്ക്കായി 1893 ൽ നടന്ന ചിത്രപ്രദർശനത്തിൽ 10 രവിവർമച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അദ്ദേഹം സമ്മാനം നേടുകയും ചെയ്തു
- ഈ ചിത്ര പ്രദർശനത്തിന് ശേഷമാണ് രാജാ രവിവർമ്മ ലോകപ്രശസ്തനായത്
- 1904-ല്‍ കഴ്സണ് പ്രഭു രവിവർമ്മയ്ക്ക് കൈസര്‍ ഇ ഹിന്ദ് സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.
- അതോടെ ബ്രിട്ടീഷ് സാമ്രാജ്യ സര്‍ക്കാരിന്റെ കൈസര്‍ ഇ ഹിന്ദ് ബഹുമതി നേടിയ ആദ്യ ചിത്രകാരനായും അദേഹം മാറി.
- തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളിയാണ് രാജാരവിവർമ്മ (1971)
പ്രശസ്ത രവിവർമ ചിത്രങ്ങൾ
- യശോദയും കൃഷ്ണനും
- ഹംസവും ദമയന്തിയും
- ഉത്തരേന്ത്യൻ വനിത
- ശന്തനുവും സത്യവതിയും
- ജടായുവധം
- തമിഴ് മഹിളയുടെ സംഗീതാലാപം
- മാർത്ത് മറിയവും ഉണ്ണി ഈശോയും
- സീതാസ്വയംവരം
- പരുമല മാർ ഗ്രിഗോറിയസ്
- സീതാപഹരണം
- അച്ഛൻ അതാ വരുന്നു
- മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ
- ശ്രീകൃഷ്ണജനനം
- അർജ്ജുനനും സുഭദ്രയും
- വീണയേന്തിയ സ്ത്രീ
- കാദംബരി
- ദത്താത്രേയൻ
- അമ്മകോയീതമ്പുരാൻ
- ശകുന്തളയുടെ പ്രേമവീക്ഷണം
- മലബാർ മനോഹരി (മലബാർ സുന്ദരി)
- ഹിസ്റ്റോറിക് മീറ്റിംഗ്
- ദ്രൗപദി വിരാടസദസ്സിൽ