Question:

കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?

Aമാർത്താണ്ഡ വർമ്മ

Bറാണി ഗൗരി പാർവതി ഭായ്

Cആയില്യം തിരുനാൾ

Dസ്വാതി തിരുനാൾ

Answer:

D. സ്വാതി തിരുനാൾ

Explanation:

സ്വാതി തിരുനാൾ രാമവർമ്മ

  • “ഗര്‍ഭശ്രീമാന്‍" എന്നറിയപ്പെട്ടിരുന്ന രാജാവ്‌
  • ഇദ്ദേഹത്തിൻറെ കാലഘട്ടമാണ്‌ തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത്‌
  • കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടമാണ്
  • രാജാക്കന്മാരുടെ കൂട്ടത്തിലെ സംഗീതജ്ഞനും, സംഗീതജ്ഞരുടെ കൂട്ടത്തിലെ രാജാവും എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് .
  • സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി, ദക്ഷിണഭോജന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌
  • കർണ്ണാടക സംഗീതത്തിലും, വീണവായനയിലും തൽപ്പരനായിരുന്ന തിരുവിതാംകൂർ രാജാവ്
  • പതിനെട്ടോളം ഭാഷകൾ അനായാസേന കൈകാര്യം ചെയ്‌ത ഭരണാധികാരി
  • നായര്‍ ബ്രിഗേഡ്‌ രൂപവത്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌

  • ഭക്തിമഞ്ജരി, സ്യാനന്ദൂരപുരവര്‍ണന പ്രബന്ധം, ശ്രീപത്മനാഭശതകം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവ്‌
  • പുത്തന്‍ മാളിക (കുതിരമാളിക) പണികഴിപ്പിച്ച രാജാവ്‌
  • തിരുവനന്തപുരത്തെ നേപ്പിയര്‍ കാഴ്ചബംഗ്ലാവ്‌, വാനനിരീക്ഷണകേന്ദ്രം എന്നിവ പണികഴിപ്പിച്ച രാജാവ്
  •  മോഹിനിയാട്ടത്തിന്റെ വേഷവിധാനം ഇന്നുകാണുന്ന രീതിയില്‍ പരിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്‌
  • തിരുവിതാംകൂറില്‍ കൃഷിക്കാര്‍ക്കുവേണ്ടി കൃഷി മരാമത്തുവകുപ്പ്‌ സ്ഥാപിച്ച രാജാവ്‌
  • സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം (1834) ആരംഭിച്ച രാജാവ്‌ 
  • തഹസില്‍ദാര്‍മാരുടെ സഹായത്തോടെ 1836ല്‍ തിരുവിതാംകൂറില്‍ ആദ്യമായി കാനേഷുമാരി എടുത്ത രാജാവ്‌
  • നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ച രാജാവ്

  • ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി ആ നഗരത്തെ പൂര്‍ണമായ അര്‍ഥത്തില്‍ തലസ്ഥാനമാക്കിയ രാജാവ്.
  • തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ച ഭരണാധികാരി.
  • കേരളത്തിലെ ആദ്യ ഗ്രന്ഥശാലയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • 'സ്യാനന്ദൂരപുരവർണ്ണന പ്രബന്ധം' എന്ന കൃതിയുടെ രചയിതാവ്
  • തിരുവിതാംകൂറിന്റെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ (1839) പുറത്തിറക്കിയ രാജാവ്
  • പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച ഭരണാധികാരി.

  •  ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്

 


Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?

ചവിട്ടു നാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര് ?

കൂടിയാട്ടത്തിൽ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം ?

സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് എവിടെ ?

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?