Question:

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?

A45

B40

C50

Dതന്നിരിക്കുന്ന വിവരങ്ങൾ വച്ച് പറയാൻ സാധ്യമല്ല

Answer:

B. 40

Explanation:

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് =16 24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ആകെ വയസ്സ് = 25 x 16 = 400 ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി = 15 24 കുട്ടികളുടെ ആകെ വയസ്സ് = 24 x 15 = 360   ടീച്ചറിൻ്റെ വയസ്സ് = 400 - 360 = 40


Related Questions:

A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

30 ജീവനക്കാരുടെ ശരാശരി ശമ്പളം 4,000 രൂപ. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി ശമ്പളം 4, 300 രൂപയായാൽ പുതുതായി ചേർന്നയാളുടെ ശമ്പളമെത്ര?

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?