Question:

30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ് 11 ആയി വര്‍ദ്ധിക്കുന്നു. എങ്കില്‍ പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സ് എത്ര ?

A51

B61

C41

D40

Answer:

C. 41

Explanation:

30 ആളുകളുടെ ശരാശരി വയസ്സ്= 10 30 ആളുകളുടെ ആകെ വയസ്സ് =300 ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ് 11 ആയി വര്‍ദ്ധിക്കുന്നു 31 ആളുകളുടെ ആകെ വയസ്സ് = 31 ×11 = 341 പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സ് = 341 - 300 = 41


Related Questions:

ഒരു വർക്ക് ഷോപ്പിലെ തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളം 8500 രൂപയാണ് . 7 ടെക്നീഷ്യന്മാരുടെ ശരാശരി ശമ്പളം പതിനായിരം രൂപയും ബാക്കിയുള്ളവരുടെ ശരാശരി പ്രതിമാസ ശമ്പളം 7800 രൂപയുമാണ് എങ്കിൽ വർക്ക് ഷോപ്പിലെ ആകെ തൊഴിലാളികളുടെ എണ്ണം എത്ര ?

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

റിലയൻസ് കമ്പനിയിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 15000 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം പ്രതിമാസം 45000 രൂപയും, ഓഫീസർമാരല്ലാത്തവരുടെ ശമ്പളം പ്രതിമാസം 10000 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 20 ആണെങ്കിൽ, റിലയൻസ് കമ്പനിയിലെ ഓഫീസർമാരല്ലാത്തവരുടെ എണ്ണം കണ്ടെത്തുക.

30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?