Question:

7 പേരുടെ ശരാശരി പ്രായം 24. ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര?

A24

B30

C33

D25

Answer:

D. 25

Explanation:

7 പേരുടെ ശരാശരി പ്രായം 24 അവരുടെ ആകെ പ്രായം= 24 × 7 = 168 ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം = (168 - 26 + 33)/7 = 175/7 = 25


Related Questions:

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

40,35, 22, 23, x എന്നീ സംഖ്യകളുടെ ശരാശരി 28 ആയാൽ x-ൻറ വില എന്ത്?

ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?

വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?