Question:

പരീക്ഷയിൽ പങ്കെടുത്ത 210 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 27ഉം വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 54 ഉം ആണ്. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ് ?

A120

B140

C180

D100

Answer:

B. 140

Explanation:

പരാജയപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം = x വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം = 210 – x x × 27 + (210 – x) × 54 = 210 × 45 ⇒ 27x + 11340 – 54x = 9450 ⇒ 54x – 27x = 11340 – 9450 ⇒ 27x = 1890 ⇒ x = 1890/27 ⇒ x = 70 വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം = 210 – 70 = 140


Related Questions:

25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?

ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

9 സംഖ്യകളുടെ ശരാശരി 30 ആണ്. ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 25 ഉം അവസാനത്തെ 3 സംഖ്യകളുടെ ശരാശരി 35 ഉം ആണ് .ആറാമത്തെ സംഖ്യ എന്താണ്?