Question:
തുടർച്ചയായ ആറ് ഇരട്ട സംഖ്യകളുടെ ശരാശരി 25 ആണ്. ഈ സംഖ്യകളിൽ ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
A20
B10
C45
D15
Answer:
B. 10
Explanation:
തുടർച്ചയായ ആറ് ഇരട്ട സംഖ്യകളെ x, (x+2), (x+4), (x+6), (x+8), (x+10) എന്നെടുക്കാം.
അങ്ങനെ എങ്കിൽ, തന്നിരിക്കുന്നത് ഈ സംഖ്യകളുടെ ശരാശരി 25 ആണ് എന്നാണ്.
അതായത്,
ശരാശരി = ആകെ തുക / എണ്ണം
[x+(x+2)+(x+4)+(x+6)+(x+8)+(x+10)] / 6 = 25
[6x+30]/6 = 25
x + 5 = 25
x = 20
അതായത്,
- എറ്റവും ചെറിയ സംഖ്യ = x = 20
- എറ്റവും വലിയ സംഖ്യ = x+10 = 20 +10 = 30
- ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം = 30 – 20 = 10