Question:

ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?

A60 കി.ഗ്രാം

B64 കി.ഗ്രാം

C63 കി.ഗ്രാം

D62 കി.ഗ്രാം

Answer:

B. 64 കി.ഗ്രാം

Explanation:

15 പേരുടെ ആകെ ഭാരം = 63 X 15 = 945 45 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയി 60 കി.ഗ്രാം ഭാരമുള്ള മറ്റൊരാൾ വന്നാൽ ആകെ ഭാരം = 945 - 45 + 60=960 ശരാശരി ഭാരം =960/15=64


Related Questions:

ആദ്യത്തെ 5 ഒറ്റ എണ്ണൽസംഖ്യയുടെ ശരാശരി എന്ത് ?

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

ഒരു ഓഫീസിലെ തിങ്കൾ മുതൽ ശനി വരെയുള്ള ശരാശരി ഹാജർ 43 ആണ് . ആദ്യത്തെ 5 ദിവസത്തെ ശരാശരി ഹാജർ 41 ആയാൽ ശനിയാഴ്ചത്തെ ഹാജർ എത്ര?

15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?