App Logo

No.1 PSC Learning App

1M+ Downloads

കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ?

Aപഴശ്ശി രാജ

Bവേലുത്തമ്പി ദളവ

Cപാലിയത്തച്ഛൻ

Dതലക്കൽ ചന്തു

Answer:

C. പാലിയത്തച്ഛൻ

Read Explanation:

പാലിയത്തച്ചൻ

  • കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരുടെ സ്ഥാനപ്പേരായിരുന്നു 'പാലിയത്തച്ചൻ'
  • 1632 മുതൽ 1809 വരെയാണ് പാലിയത്തച്ചൻമാർ കൊച്ചി രാജ്യത്തിൻറെ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്.
  • കൊച്ചീരാജാവ് കഴിഞ്ഞാൽ കൊച്ചിയിലെ അധികാരവും പദവിയും സമ്പത്തും പാലിയത്തച്ചൻമാർക്ക് ആയിരുന്നു.

  • കൊച്ചിയിലെ അവസാനത്തെ പാലിയത്തച്ചൻ : ഗോവിന്ദൻ അച്ഛൻ
  • ഇദ്ദേഹമാണ് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്.
  • പാലിയത്തച്ചൻ 1808ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. 
  • പ്രതികാരമായി ബ്രിട്ടീഷുകാർ കൊച്ചി ആക്രമിക്കുകയും പാലിയത്തച്ചനെ പിടികൂടി നാടുകടത്തുകയും ചെയ്തു.

Related Questions:

ഉത്തരവാദ പ്രക്ഷോഭം നയിച്ച വനിതാ നേതാവ് ആര് ?

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?

Who was the martyr of Paliyam Satyagraha ?

undefined

Who was the first signatory of Malayali Memorial ?